കൊച്ചി: ശിവഗിരിമഠത്തിനും സന്യാസിമാര്‍ക്കും നേരെ സിപിഎം നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു മഠങ്ങള്‍ക്കും സന്യാസിമാര്‍ക്കും നേരെ മാര്‍ക്സിസ്റ്റ് നേതാക്കള്‍ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മഠങ്ങളും ആശ്രമങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് ഹിന്ദു സന്യാസിമാര്‍ക്കും മഠങ്ങള്‍ക്കും നേരെ സിപിഎം വ്യാപകമായ അക്രമണങ്ങള്‍ അഴിച്ചു വിട്ടു. സംസ്ഥാനത്തെങ്ങും ശ്രീനാരായണ ഗുരുദേവന്റെ പ്രതിമകള്‍ ആക്രമിക്കപ്പെട്ടു.
ശിവഗിരിമഠത്തേയും സന്യാസിമാരേയും അപകീര്‍ത്തിപ്പെടുത്തുന്നത് ലോകമൊട്ടുക്കുമുള്ള ശ്രീനാരായണ ഭക്തരെ വേദനിപ്പിക്കുന്നകാര്യമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു. തീവ്രവാദക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ സ്വീകരിക്കാനും ഒപ്പം വേദി പങ്കിടാനും മടിക്കാത്തവരാണ് നരേന്ദ്ര മോദിയുടെ പേരില്‍ ശിവഗിരിയെ ആക്രമിക്കുന്നത് 27% വരുന്ന ഒരു മതവിഭാഗത്തിന്റെ പിന്തുണയും വോട്ടും നേടാന്‍ വേണ്ടി ശിവഗിരിപോലുള്ള പവിത്രസ്ഥാനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ച നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: