കൊച്ചി: ആര്‍എസ്എസ് പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗുകള്‍ തുടങ്ങി. പാറശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂള്‍, പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂള്‍, പാലക്കാട് വ്യാസവിദ്യാപീഠം എന്നീ മൂന്ന് സ്ഥലങ്ങളിലാണ് സംഘശിക്ഷാവര്‍ഗുകള്‍ നടക്കുന്നത്.
പാറശ്ശാലയില്‍ 343 പേര് പങ്കെടുക്കുന്നുണ്ട്. എന്‍.ശ്രീപ്രകാശ് ശിബിരാധികാരിയും ജി.വി.ഗിരീഷ് കുമാര്‍ വര്‍ഗ് കാര്യവാഹുമാണ്. വളയന്ചിറങ്ങരയില് 378 പേര് പങ്കെടുക്കുന്നുണ്ട്. പി.ശ്രീനിവാസന് വര്‍ഗ് അധികാരിയും കെ.പി.രമേഷ് വര്‍ഗ് കാര്യവാഹുമാണ്. പാലക്കാട് 342 പേര് പങ്കെടുക്കുന്നുണ്ട്. പി.എം.സുന്ദരന്‍ വര്‍ഗ് അധികാരിയും കെ.ബി.രാമകൃഷ്ണന് വര്‍ഗ് കാര്യവാഹുമാണ്.
സംഘശിക്ഷാവര്‍ഗുകളില്‍ അഖില ഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന്, അഖില ഭാരതീയ സഹവ്യവസ്ഥാ പ്രമുഖ് മങ്കേഷ് ബേണ്ട്, അഖില ഭാരതീയ സേവാ പ്രമുഖ് സുഹാസ് റാവു ഹീരേമഠ്, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, സീമാ ജാഗരണ്‍മഞ്ച് എ.ഗോപാലകൃഷ്ണന്, ക്ഷേത്രീയ സംഘചാലക് ഡോ. വന്യരാജന്‍, ക്ഷേത്രീയ കാര്യവാഹ് എസ്.രാജേന്ദ്രന്, ജി.താണുമലയന്‍ എന്നിവര്‍ പങ്കെടുക്കും.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന് ഇന്ന് തുടക്കം. ഉത്തര തമിഴ്നാട്, ദക്ഷിണ തമിഴ്നാട്, കേരളം എന്നിവ ഉള്‍പ്പെട്ടതാണ് ദക്ഷിണക്ഷേത്രം. പേരാമംഗലം ശ്രീ ദുര്‍ഗ്ഗാവിലാസം ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന ശിക്ഷാവര്‍ഗ്ഗില്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത്, അഖില ഭാരതീയ സഹസര്‍കാര്യവാഹ് കെ.സി.കണ്ണന്, അഖിലഭാരതീയ സഹവ്യവസ്ഥാ പ്രമുഖ് മങ്കേഷ് ബേണ്ട്, അഖിലഭാരതീയ സേവാപ്രമുഖ് സുഹാസ് റാവു ഹീരേമഠ്, കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്, സീമാജാഗരണ്‍മഞ്ച് എ.ഗോപാലകൃഷ്ണന്, ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍, ക്ഷേത്രീയകാര്യവാഹ് പി.എസ്.രാജേന്ദ്രന്, ജി.സ്ഥാണുമാലയന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: