ധാക്കാ: ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാര്‍ലമെന്റ് സ്പീക്കറായ അബ്ദുള്‍ ഹമീദിനെ തിരഞ്ഞെടുത്തു.ബംഗ്ലാദേശിന്റെ 20-ാം പ്രസിഡന്റായാണ് അബ്ദുള്‍ ഹമീദിനെ തിരഞ്ഞെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഖാസി റാഖിബുദില് അഹമ്മദ് പറഞ്ഞു.പ്രധാനമന്ത്രി ഷെയിക്ക് ഹസീനയുടെ സഹായിയായിരുന്നു 69കാരനായ ഹമീദ്. മാര്‍ച്ച് 20ന് സിങ്കപ്പൂരില്‍ വച്ചാണ് മുന്‍ പ്രസിഡന്റ് സിലൂര്‍ റഹ്മാന് അന്തരിച്ചത്.അതിനെ തുടര്‍ന്നാണ് അബ്ദുള്‍ ഹമീദിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.രാഷ്ട്രീയത്തില്‍ 54 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് ഹമീദ്.ഹമീദ് സമര്‍ത്ഥനായ സ്ഥാനാര്‍ത്ഥിയാണ്.പ്രസിഡന്റിന്റെ എല്ലാ ഉത്തരവാദിത്വവും കരുത്തോടെ നിര്‍വഹിക്കാന്‍ ഹമീദിന് കഴിയുമെന്ന് മുതിര്‍ന്ന ലീഗ് നേതാവ് തുഫാലി അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: