കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ഐഡിയ സെല്ലുലര്‍ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയ 3ജി സ്മാര്‍ട്ട്ഫോണ്‍- ഓറസ്2 വിപണിയിലെത്തിച്ചു. 1 ജിഗാഹെര്‍ട്ട്സ് പ്രോസസര്‍ ശക്തിപകരുന്ന ഓറസ്2 വീഡിയോ കോളിംഗ് സൗകര്യത്തോടു കൂടിയ ഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണാണ്. 320ത480 പിക്സല്‍ റെസൊല്യൂഷനുള്ള 3.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ ഡിസ്പ്ലേയാണ് ഐഡിയ ഓറസ്2 ന്. 4 ജിബിയാണ് ഇന്റേണല്‍ മെമ്മറി. റാം 512 എംബി. കൂടാതെ ഡിജിറ്റല്‍ സൂമോടു കൂടിയ 3.2 മെഗാപിക്സല്‍ ക്യാമറയും വീഡിയോ കോളിംഗിനായി ഫ്രണ്ട് ക്യാമറയുമുണ്ട്.
ഐഡിയയില്‍ നിന്നുള്ള ഈ ആദ്യ ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 3ജി സ്മാര്‍ട്ട്ഫോണിന് 6,490 രൂപയാണ് വില. 3ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 2ജി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഐഡിയ ഓറസ്2 വിപണിയിലെത്തിച്ചിരിക്കുന്നത്.
ഐഡിയ ഉപയോക്താക്കള്‍ക്ക് ഓറസ്2 ഡേറ്റാ യൂസേജ് ഓഫറിനൊപ്പമാണ് ലഭിക്കുന്നത്. 261 രൂപയുടെ പായ്ക്കില്‍, ഓറസ്2 ഉപയോക്താക്കള്‍ക്ക് 1.6 ജിബി 3ജി ഡേറ്റായും ആദ്യത്തെ 3 മാസം ഐഡിയ ടിവിയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. ഐഡിയ ഓറസ്2 സ്മാര്‍ട്ട്ഫോണ്‍ എല്ലാ പ്രമുഖ മൊബെയില്‍ റിട്ടെയില്‍ സ്റ്റോറുകളിലും ഐഡിയ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: