മുംബൈ: എയര്‍ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചു. എയര്‍ ഏഷ്യ മേധാവി ടോണി ഫെര്‍ണാണ്ടസാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പുതിയ സിഇഒയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എയര്‍ ഏഷ്യ സിഇഒയെ തെരഞ്ഞെടുത്തിട്ടില്ലെന്ന മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ഫെര്‍ണാണ്ടസ്.
ഏഷ്യയിലെ ഏറ്റവും വലിയ ലോ-കോസ്റ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ടാറ്റ സണ്‍സും അരുണ്‍ ഭാട്യയുടെ ടെലസ്ട്ര ട്രേഡ്പ്ലേസുമായി സംയുക്തമായി സഹകരിച്ചുകൊണ്ടാണ് വിമാനത്താവളം നിര്‍മിക്കുന്നത്. ഇതിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ഏപ്രില്‍ നാലിന് ലഭിച്ചിരുന്നു. എന്നാല്‍ ഫ്ലൈയിംഗ് ലൈസന്‍സ് എയര്‍ലൈന്‍സ് ഇതുവരെ നേടിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഫ്ലൈയിംഗ് ലൈസന്‍സിന് വേണ്ടി ഇതുവരെ കമ്പനി സമീപിച്ചിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: