കുറുപ്പന്തറ: കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന എണ്‍പതുവയസ്സുള്ള വൃദ്ധനെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ അഭയ കേന്ദ്രത്തിലാക്കി. വര്‍ഷങ്ങളായി കുറുപ്പന്തറയിലെ കടത്തിണ്ണയിലായിരുന്ന പാലകര ഇടുകുഴി ദേവസ്യാ (80) യെ ആണു പഞ്ചായത്ത് അംഗം ഇന്ദു അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മാഞ്ഞൂര്‍ മരിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഭയ കേന്ദ്രത്തിലാക്കിയത്. ഇയാള്‍ കൂടുതല്‍ അവശനായതിനെത്തുടര്ന്നാണു നാട്ടുകാര്‍ ഇടപെട്ടത്. ഇയാള്‍ക്കു നാല് ആണ്മക്കളും മൂന്നു പെണ്മക്കളും ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: