റോം: ജിയോര്‍ജിയോ നാപ്പോളിറ്റാനോ ഇറ്റാലിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ലക്ഷ്യമിട്ടാണ് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി 87കാരനായ നാപ്പോളിറ്റാനോയെ ഒരിക്കല്‍ക്കൂടി അധികാരത്തിലേറ്റിയത്. ഇറ്റാലിയന്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണ പ്രസിഡന്റ് പദം അലങ്കരിക്കുന്ന ആദ്യയാളാണ് നാപ്പോളിറ്റാനൊ. പാര്‍ലമെന്റിലെ 1007 പ്രതിനിധികളില്‍ 504 പേരുടെ പിന്തുണയുമായി നാപ്പോളിറ്റാനൊ കേവല ഭൂരിപക്ഷം ഉറപ്പിച്ചു.
രാജ്യത്തിനോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്ന് ഫലം വന്നശേഷം നാപ്പോളിറ്റാനൊ പറഞ്ഞു.
ഫെബ്രുവരിയിലെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കാവല്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തു. പ്രസിഡന്റിനെ കണ്ടെത്താന്‍ അഞ്ചു തവണ വോട്ടിങ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നാപ്പോളിറ്റാനോയ്ക്ക് നറുക്കുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: