ചെന്നൈ : ബിഎംഡബ്ലൂ -ന്റെ ചെന്നൈ പ്ലാന്റില്‍ മിനി കണ്ട്രിമാന് നിര്‍മാണം ആരംഭിച്ചു. ആഗോള തലത്തിലുള്ള വിജയഗാഥയില്‍ പുതിയൊരധ്യായം രചിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രീമിയം ബ്രാന്‍ഡില്‍ നിന്നുള്ള കാര്‍ ചരിത്രത്തിലാദ്യമായാണ് യൂറോപ്പിന് പുറത്ത് നിര്‍മിക്കപ്പെടുന്നത്.
ചെന്നൈയിലെ ബിഎംഡബ്ലൂ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ആഗോളതലത്തിലെ ബിഎംഡബ്ലൂ ഗ്രൂപ്പ് മോഡലുകളുടെ അതേ ഗുണനിലവാരം ഉള്ളതായിരിക്കും. ഇന്ത്യയിലെ മിനി കാര്‍ വില്‍പ്പന ആരംഭിച്ചതിനുശേഷം ഒരു കൊല്ലത്തിനുള്ളില്‍ മിനി അസംബ്ലി സൗകര്യം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകും അതുവഴി ഏഷ്യന്‍ വിപണിയിലെ മിനി കാറുകള്‍ക്ക് വേണ്ടിയുള്ള ക്രമാനുഗതമായി വര്‍ധിച്ചു വരുന്ന ആവശ്യകത നിറവേറ്റാന്‍ കഴിയും.
പ്രാദേശികമായി നിര്‍മിക്കുന്ന മിനി കണ്ട്രിമാന് ഇന്ത്യയിലാദ്യമായി രണ്ടു ഡീസല്‍ വേരിയന്റിലായിരിക്കും അവതരിപ്പിക്കുക. മിനി കൂപ്പര്‍ ഡി കണ്ട്രിമാന്, മിനി കൂപ്പര്‍ ഡി കണ്ട്രിമാന് ഹായ് എന്നിവയാണവ. പുതിയ പെട്രോള്‍ വേരിയന്റായ മിനി വണ്‍ കണ്‍ട്രിമാനും ബിഎംഡബ്ലൂ ചെന്നൈ പ്ലാന്റിലായിരിക്കും നിര്‍മിക്കുക.
മിനി കണ്‍ട്രിമാന്റെ മറ്റ് പെട്രോള്‍ പതിപ്പുകളായ മിനി കൂപ്പര്‍ എസ് കണ്ട്രിമാന്, മിനി കൂപ്പര്‍ എസ് കണ്ട്രിമാന് ഹായ് എന്നിവ സമ്പൂര്‍ണ്ണ ബില്‍റ്റ് അപ് യൂണിറ്റുകളായി (സി ബി യു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: