തിരുവനന്തപുരം അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ മൂന്നാം പ്രതി പീലി ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. അപ്രാണി കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു പ്രതികളുടെ വിധി പറയാനിരിക്കെയാണ് അറസ്റ്റ്.
2007 ഫെബ്രുവരി ഇരുപതിനാണ് തിരുവനന്തപുരം ചാക്ക ബസാറിന് സമീപം വച്ച് അപ്രാണി കൃഷ്ണകുമാറിനെ വെട്ടിക്കൊന്നത്. കുപ്രസിദ്ധ ഗുണ്ടയായ ഓംപ്രകാശ് ഉള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ എട്ടുപേരുടെ വിചാരണ പൂര്‍ത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: