ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും നയതന്ത്രതലത്തില്‍ ചര്‍ച്ച തുടങ്ങി. നയതന്ത്ര മര്യാദകളുടെ സീമകള്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. നിയന്ത്രണ രേഖ കടന്ന ചൈനീസ് സൈന്യം ലഡാക്കില്‍ നിന്നു പത്തു കിലോമീറ്റര്‍ ഉള്ളില്‍ക്കയറി ദൗലത് ബെഗ് ഓള്‍ഡി മേഖലയില്‍ പോസ്റ്റ് സ്ഥാപിച്ചു. എന്നാല്‍ ആശങ്കപ്പെടാന്‍ തരത്തിലൊന്നുമില്ലെന്നും ചൈനയുടെ ഭാഗത്തു നിന്നുണ്ടായത് സാധാരണ സംഭവമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ അമ്പത് സംഘങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഡി.ബി.ഒ സെക്റ്ററിലെ ബുര്തെയില് താവളമടിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിരോധമെന്ന നിലയില്‍ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ബുര്തെയിലെ ചൈനീസ് പോസ്റ്റിനു 300 മീറ്റര്‍ മാറി കാമ്പ് സ്ഥാപിച്ചതായും ഫ്ലാഗ് മീറ്റിങ്ങിന് ശ്രമിച്ചതായും വിവരമുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യത്തിലെ കാലാള്‍പ്പടയായ ലഡാക്ക് സ്കൗട്സും പ്രദേശത്തേയ്ക്ക് നീങ്ങിയെന്നുമറിയുന്നു. പര്‍വതമേഖലയിലെ യുദ്ധത്തിന് പ്രത്യേക പ്രാവീണ്യം നേടിയ ലഡാക്ക് സ്കൗട്സിനെ വിന്യസിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത് ചൈനയുടെ ഭാഗത്തുനിന്നുള്ള സുഖകരമല്ലാത്ത പ്രതികരണങ്ങളാണെന്ന് വ്യക്തം.
വടക്കന്‍ ലഡാക്കിലെ ഡി.ബി.ഒ സെക്റ്റര്‍ ചരിത്രപരമായും തന്ത്രപരമായും ഏറെ പ്രാധാന്യമുള്ളയിടമാണ്. ലഡാക്കിചൈന വ്യാപാരബന്ധത്തിലും മേഖലയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും ചൈനയുടെ ഭാഗത്തു നിന്നുള്ള അധിനിവേശ ശ്രമങ്ങള്‍ക്കു തടയിടുന്നതിനും വേണ്ടി ഇന്ത്യന്‍ വ്യോമസേന അടുത്തിടെ ഇവിടെ അഡ്വാന്‍ഡ് ലാന്‍ഡിങ് ഗ്രൌണ്ട്സ് (അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ആധുനിക വ്യോമതാവളങ്ങള്‍) നിര്‍മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: