വാഷിങ്ങ്ടണ്‍: എച്ച് വണ്‍ ബി വിസയുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ആശങ്ക കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം അമേരിക്കയെ അറിയിച്ചു.
വിദഗ്ധ തൊഴിലാളികളുടെ പുനര്‍വിന്യാസവും കുടിയേറ്റവും കൂട്ടിക്കുഴയ്ക്കരുതെന്ന് യുഎസ് ട്രെഷറി സെക്രട്ടറി ജാക് ല്യുയുമായി വാഷിങ്ങ്ടണില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ചിദംബരം ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളില്‍ ജോലി നോക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരുപ്രത്യേക പരിധി കഴിഞ്ഞാല്‍ എച്ച്-വണ്‍ ബി, എല്‍ വണ്‍ വിസകളുടെ അപേക്ഷാ ഫീസ് കൂടുതല്‍ നല്കണമെന്നതടക്കം ചില നിബന്ധനകള്‍ കടുത്തതാണ്. കമ്പനികളെ അത് ആശയക്കുഴപ്പത്തിലാക്കും. അതിനാല്‍ത്തന്നെ കുടിയേറ്റവും അതിവിദഗ്ധ തൊഴിലാളികളുടെ സ്ഥാനമാറ്റവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്ന് ല്യുവിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്, ചിദംബരം പറഞ്ഞു. ഇന്ത്യയെ ആകര്‍ഷണിയമായ വിപണിയായാണ് ഏവരും കണക്കാക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിലൂടെ മോശമല്ലാത്ത ലാഭം നേടാനാവുമെന്ന് ഏല്ലാപേരും കരുതുന്നു. എന്നാല്‍ നമ്മുടെ സംവിധാനങ്ങളില്‍ ചില പിഴവുകളുണ്ട്. അവ പരിഹരിക്കണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി സംബന്ധമായ വിഷയങ്ങളും ചിദംബരവും ല്യുവും ചര്‍ച്ച ചെയ്തു. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കല്‍, പണപ്പെരുപ്പം കുറയ്ക്കല്‍, വിതരണം കാര്യക്ഷമമാക്കല്‍, പദ്ധതി നിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലും ആശയവിനിമയം നടത്തി. അടുത്ത ഇന്ത്യ-യുഎസ് സാമ്പത്തിക ചര്‍ച്ച ജൂലൈ 11ല്‍ വാഷിങ്ങ്ടണില്‍ നടക്കുന്ന സിഇഒ ഫോറത്തിനൊപ്പം സംഘടിപ്പിക്കാമെന്ന നിര്‍ദേശവും ചിദംബരം മുന്നില്‍വച്ചു.
എന്നാല്‍ ഇതു സംബന്ധിച്ച അമേരിക്ക സ്ഥിരീകരണം നടത്തിയിട്ടില്ല. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്കായാണ് ചിദംബരം ഇപ്പോള്‍ അമേരിക്കയിലുള്ളത്.
നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി ബോസ്റ്റണിലും ടൊറന്റോയിലും ന്യൂയോര്‍ക്കിലും അദ്ദേഹം റോഡ്ഷോ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: