യാങ്കോണ്‍: മ്യാന്മറില് പുതുവത്സരത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായുള്ള വാര്‍ട്ടര്‍ ഫെസ്റ്റിവലിനിടെ ഈ വര്‍ഷം കൊല്ലപ്പെട്ടത് 32 പേര്. 190പേര്‍ക്ക് പരുക്കേറ്റു. തിങ്ങ്യാന് എന്ന പേരിലെ ജലോത്സവം ഇത്തവണ ഏപ്രില്‍ 13 മുതല്‍ 16വരെയാണ് നടന്നത്. ഈ ദിവസങ്ങളിലായി കൊലപാതകമടക്കം 177ഓളം അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി.
കാര്‍ അപകടങ്ങളും, ഏറ്റുമുട്ടലുകളും, മോഷണങ്ങളും തീവയ്പ്പുകളും അതില്‍ ഉള്‍പ്പെടുന്നു. അതേസമയം, കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് അത്യാഹിതങ്ങള്‍ കുറഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു. മ്യാന്മറിലെ 12 ആഘോഷങ്ങളില്‍ ഏറ്റവും മഹത്തരമായാണ് വാട്ടര്‍ ഫെസ്റ്റിവല്‍ കരുതപ്പെടുന്നത്. ഹോളിയില്‍ ചായംപൂശുന്നതിനു സമാനമായി ബോട്ടിലുകളിലും മറ്റുവസ്തുക്കളിലും വെള്ളം നിറച്ചെത്തി പരസ്പ്പരം നനയ്ക്കുന്നതും ജലം ഭൂമിയിലൊഴിച്ചു പ്രാര്‍ഥിക്കുന്നതുമൊക്കെ ഈ ആഘോഷത്തിലെ ചടങ്ങുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: