കൊച്ചി : അക്വാഗാര്‍ഡ് ഗ്രീന്‍ ആര്‍ഒ വാട്ടര്‍ പ്യൂരിഫയര്‍ യൂറേക്കാ ഫോര്‍ബ്സ് വിപണിയിലിറക്കി. ജലക്ഷാമം വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശുദ്ധീകരണവേളയില്‍ 30 ശതമാനം കൂടുതല്‍ വെള്ളം ലാഭിക്കാന്‍ സഹായമാണ് അക്വാഗാര്‍ഡ് ഗ്രീന്‍ ആര്‍ഒ വാട്ടര്‍ പ്യൂരിഫയറെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ശരീരത്തിന് അത്യാവശ്യമായ ലവണങ്ങള്‍ ജല ശുദ്ധീകരണ സമയത്ത് നഷ്ടപ്പെടില്ല എന്നതാണ് അക്വാഗാര്‍ഡ് ടോട്ടല്‍ എന്‍ഹാന്‍സ് ഗ്രീന്‍ ആര് ഒയുടെ മറ്റൊരു പ്രത്യേകത. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും സഹായകമായ അയണ്‍, മഗ്നീഷ്യം, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ജലത്തില്‍ അടങ്ങിയിട്ടുണ്ട്. യൂറേക്കാ ഫോര്‍ബ്സിന്റെ എന്‍ഹാന്‍സ് ശ്രേണിയില്‍പെട്ട വാട്ടര്പ്യൂരിഫയറുകളില് റിവേഴ്സ് ഓസ്മോസിസ് സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്നതിനാല് ലവണങ്ങള്‍ നഷ്പ്പെടുന്നില്ലെന്നും അവര്‍ അവകാശപ്പെടുന്നു.
അക്വാഗാര്‍ഡ് ഗ്രീന്‍ ആര്‍ഒ എന്‍ഹാന്‍സ് വാട്ടര്‍ പ്യൂരിഫയറിന്റെ വില 11990രൂപയാണ്.
അതത് മേഖലയിലെ വെള്ളത്തിന്റെ ടിഡിഎസ് തോത് അനുസരിച്ച് മൂന്ന് മോഡലുകളില്‍ ലഭ്യമാണ് – 500-ല്‍ താഴെ ടിഡിഎസ് വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് ഗ്രീന്‍ ആര്‍ഒ, 500നും 1500-നും ഇടയിലുള്ള പ്രദേശങ്ങളിലേക്ക് എന്‍ഹാന്‍സ് ആര്‍ഒ, 1500-ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍ക്കായി എന്‍ഹാന്‍സ് ആര്‍ഒ പ്ലസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: