കോതമംഗലം: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം ബ്ലോക്കില്‍ വിദ്യാപൂര്‍ണിമ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സര്‍വേ ഉദ്ഘാടനം സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനമായ ഏപ്രില്‍ 18ന് പിണ്ടിമന ഗ്രാമപഞ്ചായത്തിലെ മാലിപ്പാറ അംഗനവാടിയില്‍ വച്ച് നടന്നു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്താ ജോയി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പറായ സാജു മാത്യു അധ്യക്ഷത വഹിച്ചു. അറുപതിനും പതിനാറിനും ഇടയില്‍ പ്രായമുള്ള നിരക്ഷരരെ കണ്ടെത്തി എട്ട് മാസം കൊണ്ട് പഠിപ്പിച്ച് നാലാം തരം തുല്യതാ പരീക്ഷ എഴുതിച്ച് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലാ പഞ്ചായത്തിന്റെയും, പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഠിതാക്കള്‍ക്കുള്ള പാഠപുസ്തകങ്ങലും മറ്റ് സാമഗ്രഹികളും ജില്ലാ പഞ്ചായത്ത് ഫണ്ടിലൂടെ നല്‍കുന്നതായിരിക്കും. പദ്ധതിയെക്കുറിച്ച് ചടങ്ങില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.എ സന്തോഷ് വിശദീകരിച്ചു.ചടങ്ങില്‍ ബ്ലോക്ക് വാര്‍ഡ് മെമ്പര്‍മ്മാരായ ലൈജു പണിക്കര്‍, മോളി ഏലിയാസ് വാര്‍ഡ് മെമ്പര്‍മ്മാരായ ജോളി ജോര്‍ജ്, ജോസ് മത്തായി പഞ്ചായത്ത് പ്രേരക് സിസിലി പി.ജെ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: