കോട്ടയം: ഭക്ഷ്യമന്ത്രിയ്ക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ജഡ്ജിയെയും സ്ഥലം മാറ്റിയതായി ഓള് ഇന്ത്യാറേഷന് ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഭക്ഷ്യരജിസ്ട്രേഷന് മന്ത്രി അനൂപ് ജേക്കബ്ബിനും കേരളാ കോണ്‍ഗ്രസ്(ജേക്കബ്ബ്) പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരിനും എതിരെയുള്ള മൂന്നുകേസുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി സ്പെഷ്യല്‍ ജഡ്ജിയെയാണ് സ്ഥലം മാറ്റിയത്. നേരത്തെ സിവില്‍ സപ്ലൈസ് കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു.
റേഷന്‍ വിതരണത്തില്‍ കോടികളുടെ ക്രമക്കേടും സ്ഥലം മാറ്റത്തിലും നിയമനത്തിലും വന്‍ കോഴ ഇടപാടുകളും നടക്കുന്നതായി ആരോപിച്ചാണ് മന്ത്രിക്കും പാര്‍ട്ടി ചെയര്‍മാനുമെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. രജിസ്ട്രേഷന് വകുപ്പിലെ അഴിമതി സംബന്ധിച്ച രണ്ടു കേസുകളിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ മൂന്നു കേസുകളിലും മന്ത്രി അനൂപ് ജേക്കബ് പ്രതിയാണ്.
രമേശ് ചെന്നിത്തലയുടെ കേരളയാത്ര സമാപിച്ചശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും ആ സമയം ഭക്ഷ്യവകുപ്പ് അനൂപ് ജേക്കബില്‍ നിന്നും എടുത്തുമാറ്റാമെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഈ ഉറപ്പു പാലിച്ചില്ലെങ്കില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും അറുപതു ശതമാനം ആളുകളെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നുള്ളൂ. ബാക്കി കരിഞ്ചന്തയില്‍ വിറ്റഴിക്കുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്ര അലോട്ട്മെന്റ് വെട്ടിക്കുറയ്ക്കാതിരിക്കാന്‍ കരിഞ്ചന്തയില്‍ ഇവ വിറ്റഴിക്കാന്‍ സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: