ബാംഗ്ലൂര്‍: രാജസ്ഥാന് റോയല്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഇന്ന് വിജയത്തിനായിറങ്ങും. രാജസ്ഥാന് നായകന് രാഹുല്‍ ദ്രാവിഡ് ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ റോയല്‍സിന് റോയല്‍ വിജയം നേടിക്കൊടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മറുപക്ഷത്ത് 321 റണ്‍സുമായി ഓറഞ്ച് ക്യാപ് അണിഞ്ഞ് ബാംഗ്ലൂരിനെ നയിക്കുന്ന വിരോട് കോഹ്ലിയാണ്. താര നിബിഡമായ മുംബൈ ഇന്ത്യന്‍സിനെ 87 റണ്‍സിന് പരാജയപ്പെടുത്തിയ വീര്യവുമായി എത്തുന്ന രാജസ്ഥാന് റോയല്‍സിന് വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ അജിന്‍ക്യ രഹാനെ തന്നെയാണ് ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന് റോയല്‍സിന്റെ ആയുധം. കഴിഞ്ഞ മത്സരത്തില്‍ വിട്ടുനിന്ന കേരള പേസ് ബൗളര്‍ ശ്രീശാന്തിന്റെ മടങ്ങി വരവ് രാജസ്ഥാന് റോയല്‍സിന് ശക്തി പകരും.
ടൂര്‍ണമെന്റില്‍ ഒന്‍പത് വിക്കറ്റ് വീഴ്ത്തി കുതിക്കുന്ന കൂപ്പര്‍ ബാംഗ്ലൂര്‍ ബാറ്റിങ്ങ് നിരക്ക് ഭീഷണിയാണ്. ഓപ്പണര്‍ ക്രിസ് ഗെയില്‍, കോഹ്ലി, ദല്‍ഹിയെ സൂപ്പര്‍ ഓവറില്‍ അടിച്ച് തകര്‍ത്ത ഡിവില്ലിയേഴ്സ് എന്നിവരടങ്ങുന്ന ബാറ്റിങ്ങ് നിരയാണ് ബാംഗ്ലൂരിന്റെ കരുത്ത്. ബൗളിങ്ങ് നിരയുടെ പരാജയം ബാംഗ്ലൂരിന് തലവേദന സ്യഷ്ടിക്കുന്നു. രാജസ്ഥാന് ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തി മുന്നേറുന്നു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് വിജയങ്ങളുമായി രാജസ്ഥാന് റോയല്‍സ് കുതിക്കുമ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്നു നാല് വിജയങ്ങള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: