ബംഗ്ലളൂരു: ബംഗ്ലളൂരു സ്ഫോടനക്കേസില്‍ മലയാളിയെ ചോദ്യം ചെയ്യുന്നു. എട്ടുപേരെയാണ് എന്‍ഐഎയും ബാംഗ്ലൂര്‍ പോലീസും ചോദ്യം ചെയ്യുന്നത്. മലയാളി ഉണ്ടെന്ന കാര്യം ബാംഗ്ലൂര്‍ പോലീസ് സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നാണ് ഇന്നലെ നാലുപേരെ തമിഴ്നാട് പോലീസ് പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമസ്ഥനെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന.ബുധനാഴ്ച്ച രാവിലെയാണ് ബംഗളൂരു ബിജെപി ഓഫീസിന് സമീപം സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ടു പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്ക് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: