കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ നൂറുകണക്കിനാളുകളെ വിദേശത്തേക്ക് കടത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മനുഷ്യക്കടത്തുകേസുകള്‍ സിബിഐ അന്വേഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നെടുമ്പാശ്ശേരി വഴി നാല് തമിഴ് തീവ്രവാദികള്‍ വിദേശത്തേക്ക് കടന്നതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിദേശികളും അനധികൃതമായി കടന്നിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
പ്രതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധമുള്ളതിനാല്‍ അന്വേഷണം വിദേശത്ത് വ്യാപിപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. സംസ്ഥാന പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസിഫ് അലിയാണ് നിയമോപദേശം നല്‍കിയത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്താണ് മുഖ്യമായും സര്‍ക്കാരിന്റെ ശ്രദ്ധയിലുള്ളത്. പോലീസ് കോണ്‍സ്റ്റബിള്‍ അജീബാണ് കേസിലെ മുഖ്യ പ്രതി. 2007 മുതല്‍ വ്യാജ പാസ്പോര്‍ട്ടുകളുടെ സഹായത്തോടെ കോണ്‍സ്റ്റബിള്‍ അജീബും മറ്റ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് മനുഷ്യക്കടത്ത് നടത്തിയിട്ടുള്ളത്. ചുരുങ്ങിയത് പതിനഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെങ്കിലും ഇതില്‍ പങ്കുള്ളതായിട്ടാണ് വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞിരിക്കുന്നത്.
അജീബിന്റെ മൊഴിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി റാങ്കിലുള്ളവരെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. ഇതിനിടെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വര്‍ഗീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. മറ്റ് രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ സ്ഥലം മാറ്റുകയും ചെയ്തു. അതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം സ്തംഭനാവസ്ഥയിലാണ്. അജീബിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 60 ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്.
2007 മുതല്‍ മനുഷ്യക്കടത്ത് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നടന്നിട്ടുണ്ട്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്നിട്ടുള്ളത്. പോലീസിന് ചുമതലയുള്ള എമിഗ്രേഷന്‍ വകുപ്പ് വഴിയാണ് പലരേയും പ്രതികള്‍ വിദേശത്ത് കയറ്റി അയച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: