ബീജിംഗ്: ചൈനയില്‍ പക്ഷിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. അറുപതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പക്ഷിപ്പനി ചൈനയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നതായാണ് റിപ്പോര്‍ട്ട്.
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലും പ്രധാന പ്രവിശ്യയായ ഹെനാനിലും രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. അണുബാധിതമായ കോഴിഫാമുകളില്‍ നിന്നുമാണ് പക്ഷിപ്പനി പടരുന്നതെന്നാണ് അധികൃതരുടെ നിഗമനം. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പടരുന്നതിന് തെളിവില്ലെന്നും ഫാമുകളിലൂടെയും മറ്റും തന്നെയാണ് രോഗം വ്യാപിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.
അസുഖം ആദ്യം കണ്ടെത്തിയ ഷാന്‍ഹായില്‍ 16 ഓളം പേര് നിരീക്ഷണത്തിലാണെന്നും രോഗബാധ രാജ്യത്തിന്റെ പുറത്തേയ്ക്ക് പടര്‍ന്നിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. എന്നാല്‍ ചൈനയുടെ വിവിധ പ്രവിശ്യകളിലേയ്ക്ക് പടരുന്ന രോഗത്തെ ഉടനടി നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ അത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: