ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നില്‍ അട്ടിമറി ഇല്ലെന്ന് പ്രാഥമിക നിഗമനം. ഫാക്ടറിയിലുണ്ടായിരുന്ന രാസവസ്തുവാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം.ദുരന്തം കണക്കിലെടുത്ത് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്സാസ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മേഖലയില്‍ ഇനിയും പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം.
ടെക്സാസിലെ വെസ്റ്റ് നഗരത്തില്‍ രാസവളശാലയിലുണ്ടായ സ്ഫോടനത്തില്‍ പതിനഞ്ച് പേരാണ് മരിച്ചത്.
നൂറ്റിയെണ്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ടെക്സാസിലുണ്ടായ പൊട്ടിത്തെറി ഭീകരാക്രമണമല്ലെന്നാണ് കരുതുന്നത്. സംഭവത്തില്‍ അട്ടിമറിക്ക് സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രാസവളശാലയില് ഉണ്ടായിരുന്ന അണ്‍ഹൈഡ്രഡ് അമേണിയ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരന്തം കണക്കിലെടുത്ത് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യപിക്കണമെന്ന് ടെക്സാസ് ഗവര്‍ണര്‍ റിക്ക് പെരി ആവശ്യപ്പെട്ടു.അടിയന്തരാവസ്ഥാ പ്രഖ്യപനത്തെക്കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ തന്നോട് ചര്‍ച്ച ചെയതതായി റിക്ക് പെറി പറഞ്ഞു.
സ്ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തകരും മരിച്ചതായി സംശയമുണ്ട്.
പൊട്ടിത്തെറിയെ തുടര്‍ന്ന് വിഷവാതകം വമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ചു. പൊട്ടിത്തെറിയില്‍ ഒരു നഴ്സിംഗ് ഹോം, സ്കൂള്‍ ഫല്‍റ്റ് സമുച്ചയം നിരവധി വീടുകള്‍ എന്നിവ തകര്‍ന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ ചിലരുടെ നില ഗുരുതരമാണ്.
അമേരിക്കയിലെ പ്രസിദ്ധമായ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന ബോംബാക്രമണത്തിനു തൊട്ടു പിന്നാലെയാണ് ടെക്സാസില്‍ പൊട്ടിത്തെറി ഉണ്ടായത്. രണ്ടു ദിവസത്തിനിടെ ഉണ്ടായ ദുരന്തങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: