ബോസ്റ്റണ്‍: അമേരിക്കയെ നടുക്കിയ ബോസ്റ്റണ്‍ ഭീകരാക്രമണം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. ചരിത്രപ്രസിദ്ധമായ ബോസ്റ്റണ്‍ മാരത്തണിനിടെയാണ് ഇരട്ടസ്ഫോടനങ്ങള്‍ നടന്നത്. ഫിനിഷിംഗ് പോയിന്റില്‍ സ്ഥാപിച്ചിരുന്ന വീഡിയോക്യാമറയില്‍ ബോംബ് സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായാണ് അനേ്വഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ബോംബ് സ്ഥാപിച്ച വ്യക്തിയുടെ തൊട്ടരികെ അന്വേഷകര്‍ എത്തിക്കഴിഞ്ഞതായി അധികൃതരെ ഉദ്ധരിച്ച് ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു. ഫിനിഷിംഗ് ലൈനിനരികെ ഒരു കറുത്ത ബാഗുമായി എത്തിയ വ്യക്തിയാണ് സംശയിക്കപ്പെടുന്നത്. ബാഗില്‍നിന്നും സ്േഫാടകവസ്തു പുറത്തെടുത്ത് സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറകള്‍ ഒപ്പിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടകവസ്തു സ്ഥാപിക്കുന്നതിന്റെ മികച്ച ദൃശ്യങ്ങള്‍ ലഭ്യമായതായി ബോസ്റ്റണ്‍ മേയര്‍ തോമസ് മെനിനോയുടെ വക്താവ് ബോട്ട് ജോയ്സും അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 180 ല്‍ അധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധിപേര്‍ക്ക് കാലുകളും നഷ്ടമായി.
സ്ഫോടനം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതേടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എഫ്ബിഐ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ഇതിനിടെ സ്ഫോടനസ്ഥലത്തുനിന്നും പ്രഷര്‍കുക്കറിന്റെ ചിതറിയ ഭാഗങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ രണ്ടാമത് സ്ഫോടനം നടത്തിയ ബോംബ് പ്രഷര്‍കുക്കറില്‍ ഒളിപ്പിച്ചതായിരുന്നോ എന്ന് വ്യക്തമല്ലെന്ന് എഫ്ബിഐയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സ്ഫോടനസ്ഥലത്തുനിന്നും ലഭിച്ച വസ്തുക്കള്‍ പരിശോധനക്കായി എഫ്ബിഐയുടെ വെര്‍ജീനിയയിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: