വെസ്റ്റ് ടെക്സാസ്: ബോസ്റ്റണ്‍ സ്ഫോടനത്തിന്റെ നടുക്കം മാറും മുമ്പുതന്നെ യുഎസില്‍ വീണ്ടും സ്ഫോടനം. ടെക്സാസിലെ വളംനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. 160 ല്‍ പരം പേര്‍ക്ക് പരിക്കേറ്റു. സൗത്ത് ഡള്ളാസിന് 130 കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് പട്ടണത്തില്‍ പ്രാദേശികസമയം 7.50 നായിരുന്നു സ്ഫോടനം.
സ്ഫോടനത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഫാക്ടറിയില്‍നിന്നും വിഷവാതകം പുറത്തുവന്നതോടെ സ്ഥലത്തുനിന്നും ആളുകളെ ഉടന്‍ ഒഴിപ്പിക്കുകയായിരുന്നു. 2800 ഓളം പേര് താമസിക്കുന്ന ഒരു ടൗണ്‍ഷിപ്പാണ് വെസ്റ്റ്.
സ്ഫോടനത്തില്‍ അഞ്ചിനും 15 നുംഇടക്ക് മരണം സംഭവിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ മരണം എഴുപതിന് മുകളിലാണെന്ന് പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടപ്പുണ്ടാകുമെന്നും സംശയിക്കപ്പെടുന്നു.
സ്ഫോടനത്തിന് പിന്നില്‍ അട്ടിമറിയാണോ എന്ന് അധികൃതര്‍ പരിശോധിച്ചുവരുന്നതേയുള്ളൂ. ഏതെങ്കിലും രാസപ്രവര്ത്തനംമൂലമാണോ പൊട്ടിത്തെറിയുണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്.
സ്ഫോനത്തെത്തുടര്ന്ന് ഉണ്ടായ തീപിടിത്തം വ്യാപകനാശം വിതച്ചു. നിരവധി വീടുകളും നഴ്സിംഗ് ഹോമും അഗ്നിക്കിരയായി. ഒരു മണിക്കൂറിനുശേഷമാണ് തീപടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ ദൂരംവരെ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഥലത്തെ എട്ട് ബ്ലോക്കുകളില്‍നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 10 ബ്ലോക്കാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: