ന്യൂയോര്‍ക്ക്: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയിലേക്ക് മടങ്ങി വരുമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം.
2012-13 ല്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനമായിരുന്നു. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വിലയിലുണ്ടായ കുറവ് ഇത് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും വിദേശ നിക്ഷേപങ്ങള്‍ക്ക് പരിധി നിശ്ചിയിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ച്ചാ നിരക്ക് കുറയുന്നത് താല്കാലിക പ്രതിഭാസമാണെന്നും 2004 നും 2012 നും ഇടയില്‍ ആറ് വര്‍ഷം ഇന്ത്യ എട്ട് ശതമാനവും നാല് വര്‍ഷം 9 ശതമാനം വളര്‍ച്ചാ നിരക്കിനും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
നടപ്പ് സാമ്പത്തിക വര്‍ഷം ആറ് ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: