തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ ബേക്കറി ജംഗ്ഷനില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി രണ്ട് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കൊച്ചി ആസ്ഥാനമായ മൊബൈല്‍ സര്‍വീസ് കമ്പനിയുടെ ജീവനക്കാരാണ് ഇരുവരും. മതിയായ വേതനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ സമരത്തിലായിരുന്നു.
സ്ഥാപന മേധാവികള്‍ പ്രശ്നപരിഹാരത്തിന് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇരുവരും മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹതത്യാ ഭീഷണി മുഴക്കിയത്. സഹപ്രവര്‍ത്തകരുടെയും പോലീസിന്റെയും അനുനയ ശ്രമത്തിനൊടുവിലാണ് ആറ്റിങ്ങല്‍ സ്വദേശികളായ യുവാക്കള്‍ താഴെയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: