കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയുടെ വര്‍ധനയാണുണ്ടായത്. പവന് 19,620 രൂപയായി. ഗ്രാം സ്വര്‍ണത്തിന് 30 വര്‍ധിച്ചു 2,465 രൂപയിലെത്തി. ഇന്നു രണ്ടാം തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.
രാവിലെ സ്വര്‍ണം പവന് 320 വര്‍ധിച്ചു 19,480 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 40 രൂപയാണ് രാവിലെ കൂടിയത്. അതുകൊണ്ടുതന്നെ മൊത്തത്തില്‍ നോക്കുമ്പോള്‍ ഇന്നലത്തേതില്‍നിന്ന് പത്തു രൂപയുടെ കുറവാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 11.63 ഡോളര്‍ വര്‍ധിച്ചു 1393.83 ഡോളറിലെത്തി.
ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും രൂപ കരുത്താര്‍ജിക്കുന്നതാണ് വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ച 1000 രൂപയാണ് സ്വര്‍ണ വിലയില്‍ ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ല.
ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടാന്‍ സ്വര്‍ണ വില ഇനിയും കയറുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം ആരംഭത്തില്‍ 22,240 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: