കൊച്ചി: ലൗജിഹാദില്‍പ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പെണ്‍കുട്ടിയെ 16ന് ഹാജരാക്കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചെങ്കിലും പോലീസ് വീഴ്ച വരുത്തിയതിലാണ് കോടതി വിമര്‍ശനം.
പൊന്‍കുന്നം സ്വദേശിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറും മതതീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകനും കൂടിയായ റഹീമാണ് കടത്തിക്കൊണ്ടുപോയത്. ഇതിനെതിരെ കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് 16ന് കുട്ടിയെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.
എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കുറച്ചുകൂടി സാവകാശം നല്‍കണമെന്നും പൊന്‍കുന്നം സി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിലൂടെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
കുട്ടിയെ അനധികൃത മതപരിവര്‍ത്തന കേന്ദ്രത്തില്‍ കൊണ്ടുപോയിരിക്കാനിടയുണ്ട്. എന്നിട്ടും പോലീസിന് അലംഭാവം മാത്രമാണ്. അതിനാല്‍ കുട്ടിയെ കണ്ടെത്താന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന് കോടതിയോട് അപേക്ഷിച്ചു. പോലീസ് അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച കോടതി പെണ്‍കുട്ടിയെ 23ന് ഹാജരാക്കണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: