വാഷിങ്ടണ്‍: അമേരിക്ക എച്ച്1 ബി, എല്‍1 വിസാ നയത്തില്‍ കൊണ്ടുവരുന്ന വ്യവസ്ഥകള്‍ പ്രസിഡന്റ് ബറാക് ഒബാമ അംഗീകരിച്ചാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ബാദ്ധ്യതയേറും.
ടി.സി.എസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐ.ടി ഭീമന്മാര്ക്ക് പുതുതായി അവിടെ നിയോഗിക്കുന്ന ഓരോ തൊഴിലാളിക്കും 5000 ഡോളര്‍ മുതല്‍ 10,000 ഡോളര്‍ വരെ ഫീസായി നല്‍കേണ്ടിവരും.
അമ്പതിലേറെ തൊഴിലാളികള്‍ ഉള്ള തൊഴില്‍ ദാതാക്കളുടെ കീഴിലുള്ള തൊഴിലാളികളില്‍ 30 ശതമാനത്തിലേറെ പേര് എച്ച്1 ബി, എല്‍1 വിസ ഉള്ളവരാണെങ്കില്‍ ഇനി കൂടുതലായി എടുക്കുന്ന ഓരോ തൊഴിലാളിക്കും തൊഴില്‍ ദാതാവ് 5000 ഡോളര്‍ വീതം ഫീസ് നല്‍കണമെന്ന പുതിയ കുടിയേറ്റ നിയമത്തിന്റെ കരടു രേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
50 ശതമാനത്തിലേറെ തൊഴിലാളികള്‍ എച്ച്1, എല്‍1 വിസ ഉള്ളവരാണെങ്കില്‍ പുതുതായി എടുക്കുന്ന തൊഴിലാളികള്‍ക്ക് 10000 ഡോളര്‍ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: