തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളംവഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷനാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്. കേസ് സിബിഐയ്ക്ക് വിടാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ അറിയിക്കും.
എസ്.പിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന പോലീസുകാര്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുക.
കേസ് എന്‍ഐഎയ്ക്ക് വിടുന്നതില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ നിലപാട് വ്യക്തമാക്കാന്‍ മടിച്ച സര്‍ക്കാരിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: