പാലക്കാട്: നഗരസഭാ ചെയര്മാന് സ്ഥാനം ഒഴിയില്ലെന്ന് മുരളി വ്യക്തമാക്കി. അഭിപ്രായ ഭിന്നതകള്‍ ഉള്ളതിനാല്‍ നഗരസഭാ ഭരണത്തില്‍ യുഡിഎഫുമായുള്ള ഐക്യം അവസാനിപ്പിക്കുകയാണെന്ന് എം ആര് മുരളി പറഞ്ഞു.
ഇതോടെ ഷൊര്‍ണൂര്‍ നഗരസഭയില്‍ എം.ആര് മുരളിയുടെ ജനകീയ വികസന സമിതിയും യുഡിഎഫും തമ്മിലുള്ള സഹകരണം അവസാനിക്കുന്നു.
ഇടതുപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎമിനോട് യോജിപ്പാണെന്നും അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടമാക്കുമെന്നും എം ആര് മുരളി പറഞ്ഞു.
കോണ്‍ഗ്രസുമായി യാതൊരു അടുപ്പവുമില്ലെന്നും നഗരസഭാ തെരെഞ്ഞടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സീറ്റുകള്‍ പങ്കിട്ട് ഭരണം നടത്തുക മാത്രമായിരുന്നുവെന്ന് എം ആര് മുരളി പറഞ്ഞു.
അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭരണത്തിനു വേണ്ടി ഇടതുപക്ഷവുമായി അടുക്കില്ലെന്നും സ്വതന്ത്ര്യ ഇടതുപക്ഷ ഗ്രൂപ്പായി തുടരുമെന്നും എം ആര് മുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: