ബോസ്റ്റണ്‍: ഫിനിഷിങ് ലൈന്‍ ലക്ഷ്യമിട്ട് കുതിക്കുന്ന താരങ്ങള്‍. പെട്ടെന്ന് ഉഗ്രസ്ഫോടനങ്ങള്‍.. ദീനരോദനങ്ങള്‍… ഞരക്കങ്ങള്‍.. പ്രാണരക്ഷാര്‍ഥമുള്ള പരക്കം പാച്ചിലുകള്‍. വിഖ്യാത ബോസ്റ്റണ്‍ മാരത്തോണിനിടെയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് സ്റ്റെഫാനി ഡൗഗ്ലസ് എന്ന വിര്ജീനിയക്കാരി ഇനിയും മുക്തിനേടിയിട്ടില്ല.
ലോകത്തെ ഏറ്റവും പഴക്കംചെന്ന കായികമേളകളിലൊന്നിനിടെയുണ്ടായ സ്ഫോടനങ്ങള്‍ സ്റ്റെഫാനിയുടെ മനസില്‍ 2008ല്‍ മുംബൈയിലെ ഭീകര താണ്ഡവത്തിന്റെ ദൃശ്യങ്ങളെ മടക്കിക്കൊണ്ടുവന്നു. 10 പാക് ഭീകരര്‍ 166 മനുഷ്യജീവനുകളെ നിറതോക്കിനിരയാക്കുമ്പോള് വിനോദ സഞ്ചാരിയായി സ്റ്റെഫാനി മുംബൈയിലുണ്ടായിരുന്നു. ഇത്തവണബോസ്റ്റണിലെ ദുരന്തത്തിനും അവള് മൂകസാക്ഷിയായി.
മത്സരാര്‍ഥിയായ കൂട്ടുകാരി ലിന്‍ഡ വിലിറ്റ്സിനെ പ്രോത്സാഹിപ്പിക്കാനാണ് സ്റ്റെഫാനി ബോസ്റ്റണില്‍ എത്തിയത്. വിലിറ്റ്സ് ക്രോസിങ് ലൈന്‍ താണ്ടുമ്പോള്‍ സ്റ്റെഫാനി തൊട്ടടുത്ത തെരുവിലെ ബാറിലായിരുന്നു. ഞാനിതാ എത്തിയെന്ന വിലിറ്റ്സിന്റെ മെസേജ് സ്വീകരിച്ചതിനു പിന്നാലെ സ്ഫോടനങ്ങള്‍ സംഭവിച്ചു.
ശക്തമായ പൊട്ടിത്തെറിയായിരുന്നു. ബാര്‍ പുകകൊണ്ടു നിറഞ്ഞു. കസേരകള്‍ കീഴ്മേല്‍ മറിഞ്ഞു. ആള്ക്കാര് വായുവില്‍ എടുത്തെറിയപ്പെട്ടു, സ്റ്റെഫാനി വിവരിച്ചു.ഒരാളുടെ കാല് അറ്റുപോയി. എന്നിട്ടും അയാള്‍ എഴുന്നേറ്റുനില്ക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു, വിലിറ്റ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: