മൊഗദിഷു(സൊമാലിയ): സൊമാലിയന്‍ സുപ്രീംകോടതിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 35 പേര് മരിച്ചതായി സൂചന. ഞായറാഴ്ച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവമണ്ടാത്.
അല്‍ ഷബാബ് ഭീകരരാണ് കോടതി പരിസരത്ത് വെടിവെയ്പും ബോംബ് സ്ഫോടനവും നടത്തിയത്. അല്‍ ഷബാബ് 2011 ന് ശേഷം നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആണ് ഞായറാഴ്ച്ച നടന്നത്.
ഒന്‍പത് ഭീകരര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും അക്രമകാരികള്‍ എല്ലാവരും തന്നെ കൊല്ലപ്പെട്ടതായും സൊമാലിയന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ അറിയിച്ചു. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട് ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ഒരു കാലത്ത് സൊമാലിയയിലെ മൊഗദിഷു പ്രദേശം അടക്കി ഭരിച്ചിരുന്ന അല്‍ ഷബാബ് ഭീകരരെ സൊമാലിയന്‍ സൈന്യം 2011ല്‍ കീഴടക്കുകയും നഗരത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: