കയ്റോ: ഈജിപ്ത്തില്‍ സമരം ചെയ്ത ആളുകളെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ട കേസില്‍ മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ കോടതിയുടെ ഉത്തരവ്. ജാമ്യം അനുവദിച്ചെങ്കിലും സാമ്പത്തിക അഴിമതി കുറ്റങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഹോസ്നി മുബാറക്കിന് കഴിഞ്ഞില്ല.
2011ലെ തെഹ്റിക് ചത്വരത്തില്‍ നടന്ന കൂട്ടക്കൊല കേസില്‍ പുനര്‍ വിചാരണക്ക് കാത്തിരിക്കുകയാണ് 84 കാരനായ ഹൊസ്നി മുബാറക്ക്. 850 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്.
ഹൊസ്നി മുബാറക്കിനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഹബീബ് അല്‍ ആദ്ലിക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്ക് വധശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. 2011, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രാജ്യത്ത് നടന്ന ജനീകയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനും ഭരണം നിലനിര്‍ത്തുന്നതിനും പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരായ ആരോപണം. എന്നാല്‍ വെടിവെയ്ക്കാന്‍ നേരിട്ട് ഉത്തരവ് നല്‍കിയിട്ടില്ലെന്ന ചൂണ്ടിക്കാട്ടി കോടതി ഇരുവരെയും ജീവപര്യന്തം തടവിന് വിധിക്കുകയായിരുന്നു.
അറബ് രാജ്യങ്ങളിലെ സ്വാതന്ത്ര്യമോഹങ്ങള്‍ക്ക് തുടക്കംകുറിച്ച അറബ് വിപ്ലവത്തിന്റെ ഫലമായി ഭരണാധികാരി സൈനല്‍ ആബിദീന്‍ ബിന്‍ അലി നാടുവിട്ടിരുന്നു. എന്നാല്‍ പിന്നീട് ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായി ഈജിപതിന്റെ ഭരണം നഷ്ടപ്പെട്ട മുബാറക്ക് രാജ്യത്ത് തന്നെ തുടരുകയും പുത്രന്മാരോടൊപ്പം അറസ്റ്റിലാവുകയും വിചാരണ നേരിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: