ന്യൂദല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. മാര്‍ച്ച് മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 5.96 ശതമാനമായിട്ടാണ് താഴ്ന്നത്. ഫെബ്രുവരിയില്‍ ഇത് 6.84 ശതമാനമായിരുന്നു. 2012 മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 7.69 ശതമാനമായിരുന്നു.
മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അടുത്ത മാസം നടക്കുന്ന പണ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് എന്ത് തീരുമാനം എടുക്കുമെന്ന് അറിയാനാണ് വ്യവസായ ലോകം ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനെ തുടര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ചില്‍ പണപ്പെരുപ്പം 6.8 ശതമാനമായിരിക്കുമെന്നായിരിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം.
ഫെബ്രുവരിയില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ചാ നിരക്ക് 0.6 ശതമാനമായി ഉയര്‍ന്നതും വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനായി ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മെയ് മൂന്നിനാണ് ആര്‍ബിഐ വാര്‍ഷിക ധനനയം പ്രഖ്യാപിക്കുക.
മാര്‍ച്ചില്‍ നിര്‍മാണ സാമഗ്രികളുടെ പണപ്പെരുപ്പ നിരക്ക് 4.07 ശതമാനമായി ഇടിഞ്ഞു. ഫെബ്രുവരിയില്‍ ഇത് 4.51 ശതമാനമായിരുന്നു. ഭക്ഷ്യ വിലപ്പെരുപ്പം 8.73 ശതമാനമായി താഴ്ന്നു. ഫെബ്രുവരിയില്‍ ഇത് 11.83 ശതമാനമായിരുന്നു. പച്ചക്കറികളുടെ വിലയിലുണ്ടായ ഇടിവാണ് ഭക്ഷ്യവിലപ്പെരുപ്പം കുറയാന്‍ കാരണം. മാര്‍ച്ചില്‍ ഉള്ളി വിലയില്‍ 94.85 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരിയില്‍ പണപ്പെരുപ്പ നിരക്ക് 154.33 ശതമാനമായിരുന്നു. മാര്‍ച്ചില്‍ അരി വില 18.84 ശതമാനത്തില്‍ നിന്നും 17.90 ശതമാനമായി താഴ്ന്നു.
ജനുവരി മാസത്തെ പണപ്പെരുപ്പ നിരക്ക് 6.62 ശതമാനത്തില്‍ നിന്നും 7.31 ശതമാനമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: