തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിയമസഭാ എത്തിക്സ് കമ്മിറ്റി വിളിച്ചുവരുത്തി വിശദീകരണം തേടും.
ജെഎസ്എസ് അധക്ഷ ഗൗരിയമ്മയ്ക്കെതിരായ വിവാദ പരാമര്‍ത്തെ തുടര്‍ന്നാണ് നടപടി. മെയ് എട്ടിന് ജോര്‍ജ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം.
കോടിയേരി ബാലകൃഷ്ണനാണ് ജോര്‍ജ്ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി സ്പീക്കര്‍ നിയമസഭാ എത്തിക്സ് കമ്മറ്റിക്ക് വിടുകയായിരുന്നു.
കെബി ഗണേഷ് കുമാര്‍ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ജോര്‍ജ്ജ് ഖേദ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ജെഎസ്എസ് യുഡിഎഫിന് പരാതി നല്‍കിയിരുന്നു. ഈ തീരുമാനത്തില്‍ ജെഎസ്എസ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: