തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും വജ്രക്കല്ലുകളും പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി നികുതി അടക്കാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വജ്രവുമാണ് പിടികൂടിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ അഞ്ചിന് വാഹനപരിശോധനക്കിടെയാണ് ആഭരണങ്ങള്‍ കടത്തുന്നതായി ശ്രദ്ധയില്‍പെട്ടത്. 156.311 കാരറ്റ് വരുന്ന ഡയമണ്ട്, 1139 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. തിരുവനന്തപുരത്തെ സ്വര്ണക്കടയിലേക്ക് കൊണ്ടു വരികയായിരുന്നെന്നാണ് അറസ്റ്റിലായിരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന മൊഴി.
പോലീസ് പിടിച്ചെടുത്ത ആഭരണങ്ങളും മറ്റും വില്പന നികുതി വിഭാഗത്തിന് കൈമാറി.
13,61,580 രൂപ അടച്ചാല്‍ ആഭരണങ്ങള്‍ വിട്ടുനല്‍കാമെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ ജുവലറി ഉടമകള്‍ക്ക് നോട്ടീസ് നല്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: