Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടക്കുപുറത്തുപാട്ടിന് ഭക്തിസാന്ദമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 11:13 pm IST
in Kottayam

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിനു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കമായി. രാവിലെ കളംഎഴുത്ത് ആരംഭിച്ചു. ഉച്ചപ്പാട്ടിനു ശേഷമാണ് കളം വരച്ചു തുടങ്ങിയത്. പുതുശേരിയില്‍ പി.എന്‍.ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളം വരച്ചത്. ആദ്യഘട്ടത്തിലെ നാലുദിവസം പീഠത്തില്‍ ഇരിക്കുന്ന വിധത്തില്‍ എട്ടുകൈകളോടുകൂടയ ഭദ്രകാളീരൂപമാണ് വരയ്‌ക്കുന്നത്.

രാവിലെ ത്രികാല പൂജ നടത്തി വാഗോളി പുരുഷോത്തമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ത്രികാലപൂജനടത്തി. ദീപം തെളിച്ച് പട്ട് വിരിച്ച് അതില്‍ അഷ്ടമംഗല്യം വച്ച്, പീഠം വച്ച് നെല്ല്, അരി, നാളികേരം, വെറ്റില പാക്ക്, വാല്‍ക്കണ്ണാടി, വാള്, ചിലമ്പ് എന്നിവ വച്ച് വരയ്‌ക്കുന്ന കളത്തില്‍ നിറപറ സമര്‍പ്പിച്ച് ആചാര്യനായ പുതുശേരി ശങ്കരക്കുറുപ്പിന്റെ നേതൃത്വത്തില്‍ പുതുശേരി ഗോപാലകൃഷ്ണകുറുപ്പ്, പുതുശേരി രാജേഷ്, തേറോളി രാമകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഉച്ചപ്പാട് നടത്തി. വീക്കന്‍ചെണ്ടയും ചെങ്കിലയുമാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇതിനുശേഷമാണ് കളമെഴുത്ത് ആരംഭിച്ചത്. വൈകിട്ട് വി.കെ.വേലപ്പന്‍ മെമ്മോറിയല്‍ എന്‍എസ്എസ് കരയോഗം, വിശ്വകര്‍മ്മസമാജം തുടങ്ങിയവരുടെ താലപ്പൊലി വടക്കെനടയിലെത്തി ഗോപുരനടയിലെത്തിയ താലപ്പൊലിയെ ചേക്കോട് കുടുംബത്തിലെ അംഗമായ വെളിച്ചപ്പാട് കുടമാളൂര്‍ തെക്കേ നിരത്ത് കേശവന്‍കുട്ടി ക്ഷേത്രത്തിലേക്ക് അനുഗ്രഹിച്ചുകയറ്റി. തുടര്‍ന്ന് കളത്തില്‍ താലം സമര്‍പ്പിച്ചു. ദീപാരാധനയ്‌ക്കുശേഷം കളത്തില്‍ തിരിയുഴിച്ചിലും മറ്റ് പൂജാദികള്‍മ്മങ്ങളും നടത്തി. ദേവിയെ ആനപ്പുറത്ത് എഴുന്നെള്ളിച്ച് കൊച്ചാലുംചുവട് ദേവിയുടെ സന്നിധാനത്തത്തില്‍ എത്തിച്ചു. അവിടെ നടത്തിയ പൂജാദികര്‍മ്മത്തിനുശേഷം വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഈ സമയം പ്രത്യേക വ്രതമെടുത്ത് സ്ത്രീകളാണ് കുത്തുവിളക്ക് പിടിക്കുന്നത്. ഈ കുത്തുവിളക്കുകള്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ നിന്നാണ് കൊണ്ടുവന്നത്. വൈക്കത്തപ്പന്റെ അത്താഴശീവേലി ആദ്യത്തെ പ്രദക്ഷിണം ക്ഷേത്രത്തിനു വടക്കുഭാഗത്ത് എത്തിയപ്പോള്‍ ദേവിഅകത്ത് പ്രവേശിച്ച് വൈക്കത്തപ്പനുമായി പ്രദക്ഷിണം പൂര്‍ത്തിയാക്കി. വൈക്കത്തപ്പന്‍ ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേശിച്ചു. ദേവിയുടെ തിടമ്പ് ധ്വജത്തിനു മുന്നിലുള്ള മണ്ഡപത്തിലാണ് വച്ചത്. പിന്നീട് നടന്ന പൂജകള്‍ക്കു ശേഷം കളംപാട്ട് ആരംഭിച്ചു. ഗണപതിശ്രുതി, സരസ്വതിവര്‍ണനം, ഗുരുക്കന്മാര്‍ എന്നിങ്ങനെ ധ്യാനിച്ചശേഷം കേശാദിപാദം പാദാദികേശം സ്തുതികള്‍ പാടി കളം പാട്ട് അവസാനിച്ചു. പിന്നീട് പൂക്കുല കൊണ്ട് കാല്‍ മുതല്‍ മുഖം വരെ മായിച്ചു. തിരുമുഖം കൈകള്‍ കൊണ്ടാണ് മായിക്കുന്നത്. കളത്തില്‍ ഉപയോഗിക്കുന്ന പൊടി പ്രസാദമായി ഭക്തര്‍ക്കു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.