കോട്ടയം: യഥാര്‍ത്ഥ വാര്‍ത്ത തമസ്കരിച്ച് ചില മാദ്ധ്യമങ്ങള്‍ ദേശദ്രോഹികളെ സഹായിക്കുന്നതായി ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് പറഞ്ഞു. ഹോട്ടല്‍ മാലി ഓഡിറ്റോറിയത്തില്‍ നടന്ന ‘ജന്മഭൂമി’ കോട്ടയം എഡിഷന് എട്ടാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനില്‍ നിന്നും ക്രൂരമായ അക്രമത്തിന് ഇരയായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തുന്ന ഹിന്ദുക്കളുടെ വാര്‍ത്ത തമസ്കരിക്കുന്ന മാദ്ധ്യമങ്ങള്‍ തീവ്രവാദികളെയും രാജ്യദ്രോഹികളെയും ന്യായീകരിക്കുന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കുകയാണ്. ഇവിടെ ജന്മഭൂമിക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ദേശീയ ദൗത്യം ഏറ്റെടുത്ത ജന്മഭൂമി ജനപക്ഷത്താണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വലിയൊരു സമൂഹത്തിന്റെ ജിഹ്വയായി ജന്മഭൂമി മാറിയതായും അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ഡയറക്ടറും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ അമ്പോറ്റി കോഴഞ്ചേരി, ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്, വികസനസമിതി ജില്ലാ അദ്ധ്യക്ഷന്‍ പി.എന്‍.ശിവരാമന് നായര്‍ എന്നിവര്‍ സംസാരിച്ചു. ന്യൂസ് എഡിറ്റര്‍ കെ.ഡി.ഹരികുമാര്‍ സ്വാഗതവും യൂണിറ്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. ഏജന്റുമാര്‍ക്കുള്ള വാര്‍ഷിക ഉപഹാരം എം.എസ്.പത്മനാഭന് വിതരണം ചെയ്തു.
ആര്‍എസ്എസ് വിഭാഗ് പ്രചാരക് ഉണ്ണികൃഷ്ണന്, വിഭാഗ് ബൗദ്ധിക് പ്രമുഖ് പി.എന്‍.ബാലകൃഷ്ണന്, ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.എന്‍.സജികുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അജിത്ത് കുമാര്‍, ജില്ലാ സംഘചാലക് എം.കേരളവര്‍മ്മ, എന്‍ടിയു ജില്ലാ പ്രസിഡന്റ് ആര്.ജിഗി, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, ആര്‍എസ്എസ് കറുകച്ചാല്‍ താലൂക്ക് സംഘചാലക് കേശവന്‍കുട്ടി, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: