ന്യൂദല്‍ഹി: എയര്‍ ഏഷ്യ മുംബൈ, ദല്‍ഹി സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്ത്യയില്‍ വിമാന കമ്പനി രൂപീകരിക്കുന്നതിന് ടാറ്റ സണ്‍സുമായി എയര്‍ ഏഷ്യ സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന വിമാനത്താവള നിരക്കുകള്‍ കാരണമായിരുന്നു എയര്‍ ഏഷ്യ ഈ നഗരങ്ങളില്‍ നിന്നും ബാങ്കോങ്ങിലേക്കും ക്വലാലംപൂരിലേക്കുമുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ പിന്‍വലിച്ചിരുന്നത്.
ദല്‍ഹിയില്‍ നിന്ന് ദിവസവും ക്വലാലംപൂരിലേക്കും ബാങ്കോങ്ങിലേക്കും ഒരു എയര്‍ ഏഷ്യ വിമാനമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. മുംബൈയില്‍ നിന്നും ക്വലാലംപൂരിലേക്ക് ആഴ്ചയില്‍ നാല് ദിവസമാണ് എയര്‍ ഏഷ്യ സര്‍വീസുകള്‍ നടത്തിയിരുന്നത്. ഈ സര്‍വീസുകള്‍ ഉടന്‍തന്നെ പുനരാരംഭിക്കുമെന്ന് എയര്‍ ഏഷ്യ മേധാവി ടോണി ഫെര്‍ണാണ്ടസ് ട്വിറ്ററിലൂടെ അറിയിച്ചു.
ചെന്നൈ ആസ്ഥാനമാക്കിയാണ് എയര്‍ ഏഷ്യ കമ്പനി രൂപീകരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ നാല് വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക. കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: