ന്യൂദല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുഖേന ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ ഓരോ ബില്ലിങ്ങിന് ശേഷവും പിന് നമ്പര്‍ പഞ്ച് ചെയ്യണമെന്ന് നിബന്ധന. ജൂലൈ ഒന്ന് മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഉടമസ്ഥരല്ലാത്തവര്‍ കാര്‍ഡ് ഉപയോഗിക്കുന്നത് തടയും.
ഇത് സംബന്ധിച്ച് സെക്യൂരിറ്റി ആന്റ് റിസ്ക് മാനേജ്മെന്റ് മെഷേഴ്സ് ഫോര്‍ ഇലക്ട്രോണിക് പേയ്മെന്റ് ട്രാന്സാക്ഷന്സ് സര്‍ക്കുലര്‍ ഫെബ്രുവരി 28 നാണ് ആര്‍ബിഐ പുറപ്പെടുവിച്ചത്. കാര്‍ഡ് ഉപയോഗിച്ച് ഒരോ തവണ ഇടപാട് നടത്തുമ്പോഴും അതിന് ശേഷം പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കുലറിലൂടെ നല്‍കിയിരിക്കുന്നത്. ആഭ്യന്തര ആവശ്യത്തിന് മാത്രമേ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്യു ചെയ്യാന്‍ പാടുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ദേശിയ ഉപയോഗത്തിനാണെങ്കില്‍ ഉപഭോക്താവ് പ്രത്യേക അനുമതി തേടണമെന്നും ഇതില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: