ന്യൂദല്‍ഹി: ടാറ്റാ മോട്ടോഴ്സിന്റെ ആഗോള വില്പന ഇടിഞ്ഞു. മാര്‍ച്ചില്‍ വില്പന 16.5 ശതമാനം ഇടിഞ്ഞ് 1,16,521 യൂണിറ്റിലെത്തി. 2012 മാര്‍ച്ചില്‍ 1,39,655 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. ആഡംബര ബ്രാന്‍ഡായ ജാഗൂര്‍ ലാന്റ് റോവറിന്റെ വില്പന 42,682 യൂണിറ്റായി ഉയര്‍ന്നു. തൊട്ട് മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 36,471 യൂണിറ്റായിരുന്നു. സെഡാന് മോഡലായ ജാഗൂറിന്റെ വില്പന 7,621 യൂണിറ്റായി ഉയര്‍ന്നു. 35,061 യൂണിറ്റ് വില്പനയാണ് മാര്‍ച്ചില്‍ നടന്നത്.
മൊത്തം യാത്രാ വാഹനങ്ങളുടെ വില്പന 55,722 യൂണിറ്റിലെത്തി. 2012 മാര്‍ച്ചില്‍ വില്പന 75,864 യൂണിറ്റായിരുന്നു. ഇടിവ് 26.55 ശതമാനം. വാണിജ്യ വാഹനങ്ങളുടെ വില്പന 4.69 ശതമാനം ഇടിഞ്ഞ് 60,799 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്പന 63,791 യൂണിറ്റായിരുന്നു.
2012-13 സാമ്പത്തിക വര്‍ഷം ടാറ്റാ മോട്ടോഴ്സിന്റെ ആഗോള വില്പന 11,96,416 യൂണിറ്റായിരുന്നു. 4.45 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
12,52,173 യൂണിറ്റ് വാഹനങ്ങളാണ് തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്.
ജാഗൂര്‍ ആന്റ് ലാന്റ് റോവറിന്റെ വില്പന 3,14,433 യൂണിറ്റില്‍ നിന്നും 3,72,062 യൂണിറ്റായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: