കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 21,200 രൂപയിലെത്തി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2650 രൂപയിലാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണവില പവന് 80 രൂപ ഇടിഞ്ഞ് 21,760 രൂപയായിരുന്നു. ഗ്രാമിന് 2720 രൂപയായിരുന്നു വില. വ്യാഴാഴ്ച പവന് 200 രൂപ കുറഞ്ഞ് 21,840 രൂപയായിരുന്നു.ആഗോള വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞത്.
ആഗോള സവര്‍ണ വിപണിയിലെ വന്‍ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണം ഒരു ട്രോയ് ഔസിന് അതായത് 31 ഗ്രാമിന് 80 ഡോളറോളം കുറഞ്ഞിട്ടുണ്ട്. 1478 ഡോളറിനാണ് വിപണി ക്ലോസ് ചെയ്തത്.
പവന് വില 21,000ത്തില്‍ താഴെ പോകാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിപണിയില്‍ സ്വര്ണത്തിന്റ ലഭ്യത കുറഞ്ഞതാണ് വിലകുറയാന്‍ കാരണം. 2011 ന് ശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില ഇത്രയും താഴുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: