ബെയ്ജിംഗ്: തെക്കു പടിഞ്ഞാറെന്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ജിന്ഷയിലെ ഷിബാന്പോ കല്‍ക്കരി ഖനിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ 31 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷം മൂന്നു ലക്ഷം ടണ്‍ കല്‍ക്കരി ഉല്പാദിപ്പിക്കുന്ന സ്വകാര്യ ഖനിയാണ് ഷിബാന്പോയിലെത്.
ഈ അടുത്ത് നടന്ന രണ്ട് കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 53 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: