സിയോള്‍: ഉത്തര കൊറിയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ആണവ ആക്രമണം നടത്താനുള്ള ഉത്തരകൊറിയയുടെ നീക്കം അംഗീകരിക്കാനാകില്ലെന്നും പ്രകോപനം ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ഉത്തരകൊറിയ നടത്തിയതെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഉത്തരകൊറിയയെ ആണവരാഷ്ട്രമായി അംഗീകരിക്കില്ല. ആണവായുധശേഷി കൈവരിക്കാന്‍ വേണ്ട സാങ്കേതിക വിദ്യ ഉത്തരകൊറിയയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നുവെന്ന ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജോണ്‍ കെറിയുടെ ഏഷ്യന്‍ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
അത്തരമൊരു ആക്രമണം ഉണ്ടായാല്‍ ആതിന് വലിയ വില നല്‍കേണ്ടി വരുമെന്നും. യുദ്ധത്തെ നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെയും തങ്ങളൊടൊപ്പമുള്ളവരേയും രക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നും എന്നാല്‍ യുദ്ധത്തിന്റെ പരിണിതഫലത്തെപ്പറ്റി ഉത്തരകൊറിയ ചിന്തിക്കണമെന്നും യു എസ് സെക്രട്ടറി ജോണ്‍ കെറി സിയോളില്‍ പറഞ്ഞു.
അതിനിടെ രാജ്യസ്ഥാപകന്‍ കിം ഇല് സൂങിന്റെ 101ആം ജന്മവാര്ഷിക ആഘോഷവേളയില്‍ തിങ്കളാഴ്ച ഉത്തരകൊറിയ മിസൈല്‍ പരീക്ഷിക്കുമെന്ന അഭ്യൂഹം വ്യാപകമാണ്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ കെറി കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാന ശ്രമങ്ങള്‍ക്ക് ചൈനയുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉ
ത്തരകൊറിയയ്ക്കുമേല് ചൈനയ്ക്കുള്ള സ്വാധീനം മേഖലയിലെ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇതേസമയം ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താനുള്ള വാതിലുകള്‍ തങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി യുന്‍ ബിയംഗ് സെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: