ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെയും പോരാട്ടത്തിന്റെയും തിരക്കുകള്ക്കിയിലാണ് പാക്കിസ്ഥാന്. ജനമനസ്സ് ആരെതുണയ്ക്കും? കൃത്യം ഒരു മാസം മാത്രമാണ് പാക്കിസ്ഥാനിലെ പൊതുതെരഞ്ഞടുപ്പിന്. മെയ് 11ന് പാക് ജനത ആരെ അനുകൂലിക്കും എന്നതു കാത്തിരുന്നു തന്നെ കാണണം. മെയ് 11ന് നടക്കുന്ന പാക് തെരെഞ്ഞടുപ്പ് രാജ്യത്തെ പതിനൊന്നാമത്തെ ജനാധിപത്യ പ്രക്രിയയാണ്. 65 വര്‍ഷത്തോളം ചരിത്രമുണ്ടെങ്കിലും ഏറെക്കാലം പട്ടാളത്തിന് കീഴിലായിരുന്നു പാകിസ്ഥാന്റെ ഭരണം.
നിലവിലെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് തെരെഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. രാജ്യത്ത് അഞ്ച് വര്‍ഷം കാലാവധി തികച്ച ആദ്യ സര്‍ക്കാരെന്ന ബഹുമതിയുമായാണ് രാജാ പര്‍വേസ് പ്രധാനമന്ത്രിക്കസേര വിട്ടിറങ്ങുന്നത്.പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാകും തെരരെഞ്ഞടുപ്പ് നടക്കുക.എന്നാല്‍, ഇടക്കാല പ്രധാന മന്ത്രിയെ തെരെഞ്ഞടുക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.
ആസിഫലി സര്‍ദാരിയുടെ നേത്യത്വത്തിലുള്ള പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്ഥാന് മുസ്ലീം ലീഗുമാണ് പാകിസ്ഥാനിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍.മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന് ഇത്തവണ തെരഞ്ഞെടുപ്പിലെ ആദ്യ മത്സരത്തിനിറങ്ങും. പാകിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു.അടുത്ത വര്‍ഷത്തോടെ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങുന്ന മേഖലയില്‍ ജനാധിപത്യ സര്‍ക്കാര്‍ വരുന്നതാണ് നല്ലതെന്നാണ് യുഎസ് പക്ഷം.
മെയ് 11ന് നടക്കുന്ന പൊതുതെരെഞ്ഞടുപ്പില്‍ ആസിഫലി സര്ദാരിയ്ക്കണോ നവാസ് ഷെരീഫിനാണോ രാജയോഗം എന്നു കാത്തിരുന്നുതന്നെ കാണണം.
നാലു വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം പര്‍വേസ് പാകിസ്ഥാനില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഭീകരവാദ സംഘടയായ താലിബാനില്‍ നിന്നുള്ള വധഭീഷണി വകവെയ്ക്കാതെയാണ് മുന്‍ സൈനിക മേധാവിയുടെ രംഗപ്രവേശനം.മെയ് 11ന് നടക്കുന്ന പൊതുതെരെഞ്ഞടുപ്പില്‍ ഓള് പാര്‍ട്ടി മുസ്ലീം ലീഗിനെ നയിക്കാന്‍ വേണ്ടിയാണ് മുഷറഫിന്റെ വരവ്. എന്നാല്‍ മുഷാറഫിനു കിട്ടുന്ന പ്രതികരണം അത്ര മികച്ചതല്ല. പഴയ കേസുകളില്‍നിന്ന്, പ്രത്യേകിച്ച് ബേനസീര്‍ വധക്കേസില്‍നിന്ന്, രക്ഷപ്പെടാന്‍ രാജ്യം വിട്ട മുഷാറഫിന് തെരഞ്ഞെടുപ്പു തോല്‍വിയും അറസ്റ്റുമാണ് മിച്ചമെങ്കില്‍ അതു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയുടെ അവസാനമായിരിക്കുമെന്നതില് സംശയമില്ല.
തെരഞ്ഞെടുപ്പു പര്യടനങ്ങള്‍ക്കിടെ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീറിന്റെയും ഇപ്പോഴത്തെ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെയും മകനായ ബിലാവല്‍ ഭൂട്ടോയാണ് തെരഞ്ഞെടുപ്പു രംഗത്തെ മറ്റൊരു താരം. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ എത്തിയതോടെ ബിലാവല്‍ അപ്രതീക്ഷിതമായി രാജ്യം വിട്ടത് ഭരണകക്ഷിയായ പിപിപിയെ പ്രതിസന്ധിയിലാക്കി. പിപിപിയുടെ മുഖ്യരക്ഷാധികാരിയായി ബിലാവല്‍ അടുത്തിടെയാണ് നിയമിക്കപ്പെട്ടത്. എന്തായാലും ഈ പതിനൊന്നാം തെരഞ്ഞെടുപ്പ് പാക്കിസ്ഥാനില്‍ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിനു വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ ആരു ഭരണത്തില്‍ വന്നാലും പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ദിവസങ്ങളായിരിക്കും മുന്നിലുള്ളതെന്ന് ഇന്‍ഡ്യന്‍ വിദേശ കാര്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: