ചെന്നൈ: ഇന്ത്യന്‍ പടനായകനും ഭാവിയിലെ പടനായകനും വിജയം കൊയ്യാന്‍ ചെപ്പോക്കില്‍ ഇന്നിറങ്ങും. തോല്‍വിയോടെ സീസണ് ആരംഭിച്ച ചെന്നൈ സുപ്പര്‍ കിംഗ്സ് പഞ്ചാബിനെതിരെ നേടിയ പത്ത് വിക്കറ്റിന്റെ വിജയത്തിന്റെ കരുത്തുമായാണ് ക്രിസ് ഗെയിലിന്റെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടുന്നത്. ബാറ്റിങ് കരുത്താണ് ഇരു ടീമുകളുടെയും ടൂര്‍ണമെന്റിലെ വിജയങ്ങള്‍ക്കു പിന്നില്‍. പഞ്ചാബിനെ നാനസ്, ജഡേജ, ബ്രാവോ, അശ്വിന് എന്നിവടങ്ങിയ ബൗളങ്ങ്നിര 138 റണ്‍സില്‍ ഒതുക്കിയപ്പോള്‍ മൈക്ക് ഹസ്സി(86). വിജയ് (50) എന്നിവരുടെ മികവില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ കരസ്ഥമാക്കിയത്.
ബാംഗ്ലൂരിനെ സംബന്ധിച്ച് ബാറ്റിങ് നിര മികച്ച ഫോമിലാണ്. സീസണിയിലെ ഓറഞ്ച് ക്യാപിനായുള്ള മത്സരത്തില്‍ ബാംഗ്ലൂരിന്റെ ക്യാപറ്റന് വിരോട് കോഹ്ലി 198 റണ്‍സോടെ ഒന്നാമതും ഐപിഎലില്‍ കൊടുങ്കാറ്റായി മാറികൊണ്ടിരിക്കുന്ന ക്രിസ് ഗെയില്‍ 191 റണ്‍സോടെ രണ്ടാം സ്ഥാനത്തും നിലകൊള്ളുന്നു. ബൗളിങ്ങാണ് ബാംഗ്ലൂരിന്റെ തലവേദന. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ചെന്നൈയില്‍ വിലക്കുള്ളതിനാല്‍ സ്പിന്നര്‍ മുരളീധരന് കളിക്കില്ല. പകരം വെറ്റോറി കളത്തിലിറങ്ങും.
മറുവശത്ത് മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയുമാണ് ചെന്നൈയുടെ ശക്തി. ഹസ്സി, വിജയ്, റെയ്ന, ധോണി, ജഡേജ, ബ്രാവോ എന്നീ ബാറ്റിങ് വിസ്ഫോടനങ്ങളും അശ്വിന്, നാനസ്, ജഡേജ എന്നിവരടങ്ങുന്ന ബൗളിങ്ങ് വിഭാഗവും സുശക്തമാണ്.
ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചാല്‍ ചെന്നൈയില്‍ വിഷുതലേന്ന് ബാറ്റിങ്ങ് വെടിക്കെട്ട് ആയിരിക്കും ചെക്കോപ്പില് അരങ്ങേറുന്നത്. മത്സരം രാത്രി ഏട്ട് മണിക്ക്.
മുംബൈ: പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും വിജയത്തിന്റെ പാതയില്‍ തിരിച്ചെത്തിയ പൂനെ വാരിയേഴ്സും ദല്‍ഹിയെ തകര്‍ത്തതിന്റെ വീര്യവുമായി മുംബൈ ഇന്ത്യന്‍സും ഇന്നു ശക്തി പരിശോധിക്കാന്‍ ഇറങ്ങുന്നു. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സീസണിലെ എറ്റവും ഉയര്‍ന്ന സ്കോറായ 209 പടൂത്തുയര്ത്തിയ മുംബൈ ഇന്ത്യന്‍സ് 44 റണ്‍സിനാണ് ദല്‍ഹിയെ തകര്‍ത്തത്. ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ റിക്കി പോണ്ടിംഗും സച്ചിനും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യത്തിന്റെ പരാജയം മുംബൈക്ക് തലവേദനയാകുന്നു. പുനെക്കെതിരെ ഇരുവരും ക്ലിക്ക് അകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മികച്ച ഫോമിലുള്ള ദിനേശ് കാര്‍ത്തിക്, രേഹിത് ശര്‍മ്മ, അമ്പാടി റായിഡു, പൊള്ളാര്‍ഡ് എന്നീ ബാറ്റസ്മാരുടെ കരുത്ത് മത്സരത്തില്‍ മുംബൈക്ക് ആധിപത്യം നല്ക്കുന്നു. മറുവശത്ത് പൂനെക്ക് ആശ്വസമാകുന്നത് ടൂര്‍ണമെന്റില്‍ വിജയങ്ങളുമായി കുതിച്ച രാഹുല്‍ ദ്രാവിഡിന്റെ റോയല്‍സിന്റെ വിജയത്തിന് കടിഞ്ഞാണ്‍ ഇട്ടുവെന്നുള്ളതാണ്. പരിക്ക് മാറി തിരിച്ചെത്തിയ യുവരാജ് സിംഗും രാജസ്ഥാനെതിരെ അടിച്ചുതകര്‍ത്ത ഉത്തപ്പ, 64 റണ്‍സെടുത്ത ഫിഞ്ച്, ക്യാപ്റ്റന്‍ മാത്യൂസ്, റോസ് ടെയ്ലര് എന്നിവരടങ്ങിയ ബാറ്റിങ് നിരയും ശക്തമാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ സംബന്ധിച്ച് ജയം അനിവാര്യമാണ് ഐപിഎല്‍ താരലേലത്തിലെ ആധിപത്യം നേടിയിട്ടും ഇതുവരെ തങ്ങളുടെ അക്കൗണ്ടില്‍ കിരീടം എത്തിക്കുവാന്‍ സാധിച്ചിട്ടില്ല. ഈ ദുഷ് പേര് മാറ്റുവാന്‍ രണ്ടും കല്പിച്ചാണ് മുംബൈ.
രാജസ്ഥാനെതിരെ പൂനെ ബാറ്റിങ്ങ് നിരയും ബൗളിങ്ങ് നിരയും തങ്ങളുടെ റോള്‍ ഭംഗിയാക്കി. ദേശീയ ടീമിന്റെ നായകനായ മാത്യൂസ് പൂനെയെ നയിക്കുമ്പോള്‍ ശ്രീലങ്കയുടെ വജ്രായുധമായ മലിംഗയാണ് മുംബൈയുടെ വജ്രായുധം. വൈകിട്ട് 4 മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: