മഞ്ജു ദേവി
പുരുഷന്മാരുടെ കുത്തകയായ, റെയില്‍വേ ചുമട്ടു തൊഴിലാളി മേഖലയില്‍ ചുവടുറപ്പിച്ച യുവതിയാണ് ജയ്പൂരുകാരിയായ മഞ്ജു ദേവി. രാജസ്ഥാനിലെ ആദ്യ വനിതാ റയില്‍വേ ചുമട്ടു തൊഴിലാളിയായ മഞ്ജുവിന്റെ കഥ കഴിഞ്ഞ മാസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ പട്ടിണിയിലാകുമെന്ന് തോന്നിയപ്പോഴാണ് ഈ തൊഴില്‍മേഖലയിലേക്ക് കടക്കാന്‍ മഞ്ജു തീരുമാനിച്ചത്. മഞ്ജുവിന്റെ ഭര്‍ത്താവും ചുമട്ടുതൊഴിലാളിയായിരുന്നു. മഞ്ജുവിന് ഔദ്യോഗിക നിയമന ഉത്തരവ് റെയില്‍വേ അധികൃതര്‍ കൈമാറിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ലൈസന്‍സും ബാഡ്ജ് നമ്പറും മുപ്പത്തി മൂന്നുകാരിയായ ഇവര്‍ക്ക് നല്‍കുകയായിരുന്നു. എടുത്താല്‍ പൊങ്ങാത്ത ജീവിത ഭാരത്തിനിടയില്‍ ഈ ചെറിയ ഭാരങ്ങള്‍ സന്തോഷത്തോടെയാണ് താന്‍ ചുമക്കുന്നതെന്ന് മഞ്ജു പറയുന്നു. ആരുടേയും സഹായം ചോദിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. മക്കള്‍ക്ക് നല്ല ജീവിത സാഹചര്യം നല്‍കണം. അത്രയേ രാജസ്ഥാന്റെ ആദ്യ വനിതാ പോര്ട്ടര്ക്ക് സ്വപ്നമുള്ളു. പുരുഷ സഹപ്രര്‍ത്തകര്‍ എന്നും പിന്തുണ നല്‍കുന്നവരും വഴികാട്ടികളുമാണെന്ന നല്ല അഭിപ്രായവും മഞ്ജുവിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: