തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡ് പുതിയ ഭരണസമിതി 15ന് ചുമതലയേല്‍ക്കും. വടക്കുന്നാഥ ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ രാവിലെ 9മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ പ്രസിഡണ്ടായി എം.പി.ഭാസ്കരന്‍നായരും മെമ്പറായി ഇ.എ.രാജനുമാണ് ചുമതലയേല്‍ക്കുക. കൊച്ചിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.രാജലക്ഷ്മി സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ എട്ടുമാസത്തോളമായി കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ ഭരണസമിതി ഉണ്ടായിരുന്നില്ല.
യുഡിഎഫിലെ തര്‍ക്കങ്ങളായിരുന്നു ഇതിനു കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് എം.പി.ഭാസ്കരന്‍നായരെ പ്രസിഡണ്ടാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇ.എ.രാജന് പുറമെ ഒരംഗത്തെക്കൂടി ഇനി തെരഞ്ഞെടുക്കാനുണ്ട്. ഇത് നിയമസഭയിലെ ഹിന്ദു എംഎല്‍എമാരാണ് തെരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: