കൊച്ചി: 2013 മാര്‍ച്ച് 31-നവസാനിച്ച സാമ്പത്തികവര്‍ഷം ഡിസിബി ബാങ്ക് 102 കോടി രൂപ അറ്റാദായം നേടി. ത്രൈമാസക്കണക്കില്‍ 34 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ ഇക്കാലയളവില്‍ 17 കോടിയായിരുന്നു അറ്റാദായം. പൂര്‍ണവര്‍ഷം ബാങ്കിന്റെ നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ 32% വര്‍ധിച്ച് 8364 കോടിയായപ്പോള്‍ നല്കിയ വായ്പകള്‍ 25% ഉയര്‍ന്ന് 6586 കോടിയായി. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ബാലന്‍സ് ഷീറ്റും വായ്പകളും ഏതാണ്ട് ഇരട്ടിയാക്കാന്‍ ബാങ്കിനു കഴിഞ്ഞുവെന്ന് എംഡിയും സിഇഒയുമായ മുരളി എന്‍. നടരാജന് പറഞ്ഞു. അച്ചടക്കവും കഠിനാധ്വാനവുമാണ് ബാങ്കിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ചെയര്മാന് നാസര്‍ മുഞ്ചീ പറഞ്ഞു. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ ബാങ്ക് പുതുതായി 5 ശാഖകള്‍ തുറന്നു. ഇതോടെ 43 സ്ഥലങ്ങളിലായി ബാങ്കിന് 94 ശാഖകളായി. മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്ത ആസ്തി 11279 കോടി രൂപ മതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: