കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ദിദിമോസ് പ്രഥമന്‍ വലിയ ബാവാ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് സംസ്കാരം നടക്കുക.
1971മുതല്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അധ്യാപകനായിരുന്നു. ഇപ്പോഴത്തെ കാതോലിക്കാ ബാവ ഉള്‍പ്പെടെ നിരവധി മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും ഗുരുവാണ്.
ഹൃദയശുദ്ധീകരണം, നിര്‍ലേപം, മൗനത്തിന്റെ ലാവണ്യം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഓതറ കീയത്ത് കുടുംബത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന ജോര്ജിെന്റയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മകനായി 1940 നവംബര്‍ 14ന് മധുരയിലാണ് ജനനം. പുനലൂര്‍ പേപ്പര്‍ മില്‍സ് റിട്ട. മാനേജര്‍ കെ.ജി. ഇട്ടി, പരേതനായ ക്യാപ്റ്റന്‍ കെ.ജി. തോമസ്, കെ.ജി. ജേക്കബ് (അബുദബി), കെ.ജി. എബ്രഹാം (ദോഹ), മേരി ജോസ് കുര്യന് (കോട്ടയം) എന്നിവര്‍ സഹോദരങ്ങളാണ്.
കൊല്ലം ഫാത്തിമാ കോളജില്‍ നിന്ന് ബിരുദവും ലണ്ടന്‍ മാന്‍സ് ഫീല്‍ഡ് കോളജില്‍ നിന്ന് ഹിബ്രു, സിറിയക് ഭാഷകളിലും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും നേടി. സംസ്കൃതവും ലാറ്റിനും പഠിച്ചു. ലണ്ടനില്‍ കൗളിഫാദേഴ്സില്‍ നിന്ന് സന്യാസപരിശീലനം നേടി. 1963ല്‍ ശെമ്മാശ്ശ പട്ടവും 1973ല്‍ കശീശപട്ടവും ലഭിച്ചു. 1985 ആഗസ്റ്റ് ഒന്നിന് കോട്ടയം ഭദ്രാസനത്തിെന്റ മെത്രാപ്പോലീത്തയായി നിയമിതനായി. സെനൃ തോമസ് വൈദിക സംഘം, ബസ്കിയാമ്മ അസോസിയേഷന് എന്നിവയുടെ പ്രസിഡനൃ, പാമ്പാടി കെ.ജി. കോളജ്, പാമ്പാടി ബി.എം.എം സ്കൂള്‍, ഞാലിയാകുഴി എം.ജി.എം എന്നിവയുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഓര്‍ത്തഡോക്സ് ചിത്രകലയായ ഐകണോഗ്രഫിയില് പ്രാവീണ്യം നേടി അതിന്റെ പരിശീലകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: