ദമാസ്‌ക്കസ്: ജനാധിപത്യപ്രക്ഷോഭം തുടരുന്ന സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 57 പേര്‍ കൊല്ലപ്പെട്ടു.
ജോര്‍ദാന്റെ അതിര്‍ത്തിയായ ദറാ പ്രവിശ്യയിലെ സനാമെയ്‌നിലായിരുന്നു ആക്രമണം.സിറിയയില്‍ വിമതരെ നേരിടുന്നതിനിടെ സര്‍ക്കാര്‍ സേന സാധാരണക്കാരെ ആക്രമിക്കുന്നതായി റിപ്പോര്‍ട്ട്.
4,300ലേറെ സാധാരണക്കാര്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ വസിക്കുന്ന സാധാരണക്കാരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വ്യോമോക്രമണങ്ങള്‍ സിറിയന്‍ സൈനികരാണ് നടത്തിയത്.
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഈ ആക്രമണങ്ങള്‍. ഇത് യുദ്ധക്കുറ്റമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. വടക്കന്‍ സിറിയയിലെ 52ഓളം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 80 പേജുകളുള്ള റിപ്പോര്‍ട്ട്.
ഇവിടങ്ങളില്‍ 59ഓളം നിയമവിരുദ്ധ വ്യോമാക്രമണങ്ങള്‍ സിറിയന്‍ സൈന്യം നടത്തിയിട്ടുണ്ട്. വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പരിശോധന നടത്തിയത്.
തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിന് ഹ്യൂമന്‍ റൈറ്റ്‌സിനെ സിറിയന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ ഏകാധിപത്യ വാഴ്‌ച്ചക്കെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 1.2 മില്യണ്‍ ആളുകള്‍ സിറിയയില്‍ നിന്നും മറ്റ് രാജ്യങ്ങളിലക്കേ് പലായനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: